Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Desert Has Increased

താ​ർ മ​രു​ഭൂ​മി​യി​ൽ നി​ന്ന് ക്രൂ​ഡ് ഓ​യി​ൽ ഉ​ത്പാ​ദ​നം ഉ​യ​ർ​ന്നു

ജ​​യ്പു​​ർ: ആ​​ഗോ​​ള എ​​ണ്ണ വി​​പ​​ണി​​യി​​ലെ വ​​ർ​​ധി​​ച്ചു​​വ​​രു​​ന്ന ഭൗ​​മ​​രാ​​ഷ്ട്രീ​​യ സം​​ഘ​​ർ​​ഷ​​ങ്ങ​​ൾ​​ക്കും അ​​നി​​ശ്ചി​​ത​​ത്വ​​ത്തി​​നും ഇ​​ട​​യി​​ൽ ഓ​​യി​​ൽ ഇ​​ന്ത്യ ലി​​മി​​റ്റ​​ഡ് രാ​​ജ​​സ്ഥാ​​നി​​ലെ താ​​ർ മ​​രു​​ഭൂ​​മി​​യി​​ൽ നി​​ന്നു​​ള്ള ക്രൂ​​ഡ് ഓ​​യി​​ൽ ഉ​​ത്പാ​​ദ​​നം ഗ​​ണ്യ​​മാ​​യി വ​​ർ​​ധി​​പ്പി​​ച്ചു. ഇ​​ന്ന​​ലെ പു​​റ​​ത്തു വി​​ട്ട ക​​ണ​​ക്കു​​ക​​ൾ പ്ര​​കാ​​രം പ്ര​​തി​​ദി​​ന ഉ​​ത്പാ​​ദ​​നം 1,202 ബാ​​ര​​ൽ എ​​ന്ന ച​​രി​​ത്ര നേ​​ട്ട​​ത്തി​​ൽ എ​​ത്തി​​യി​​രി​​ക്കു​​ക​​യാ​​ണ്.

ക​​ഴി​​ഞ്ഞ വ​​ർ​​ഷ​​ത്തെ പ്ര​​തി​​ദി​​നം 705 ബാ​​ര​​ലു​​മാ​​യി താ​​ര​​ത​​മ്യം ചെ​​യ്യു​​ന്പോ​​ൾ പൊ​​തു​​മേ​​ഖ​​ല ക​​ന്പ​​നി ഉ​​ത്പാ​​ദ​​നം 70 ശ​​ത​​മാ​​ന​​മാ​​ണ് വ​​ർ​​ധി​​ച്ച​​ത്.

ജ​​യ്സാ​​ൽ​​മീ​​റി​​ലെ ബാ​​ഗേ​​വാ​​ല പാ​​ട​​ത്തു​​നി​​ന്നും ഉ​​ത്പാ​​ദി​​പ്പി​​ക്കു​​ന്ന അ​​സം​​സ്കൃ​​ത എ​​ണ്ണ ടാ​​ങ്ക​​റു​​ക​​ൾ വ​​ഴി ഗു​​ജ​​റാ​​ത്തി​​ലെ മെ​​ഹ്സാ​​ന​​യി​​ലെ ഒ​​എ​​ൻ​​ജി​​സി പ്ലാ​​ന്‍റു​​ക​​ളി​​ലേ​​ക്കാ​​ണ് എ​​ത്തി​​ക്കു​​ന്ന​​തെ​​ന്ന് ഉ​​ദ്യോ​​ഗ​​സ്ഥ​​ർ പ​​റ​​ഞ്ഞു. അ​​വി​​ടെ​​നി​​ന്ന് പൈ​​പ്പ്‌ലൈൻ വ​​ഴി ഇ​​ന്ത്യ​​ൻ ഓ​​യി​​ൽ കോ​​ർ​​പ്പ​​റേ​​ഷ​​ന്‍റെ കൊ​​യാ​​ലി റി​​ഫൈ​​ന​​റി​​യി​​ലേ​​ക്ക് ശു​​ദ്ധീ​​ക​​ര​​ണ​​ത്തി​​നാ​​യി വി​​ടു​​ന്നു.

2025-26 സാ​​ന്പ​​ത്തി​​ക വ​​ർ​​ഷ​​ത്തി​​ൽ ഓ​​യി​​ൽ ഇ​​ന്ത്യ​​യു​​ടെ രാ​​ജ​​സ്ഥാ​​ൻ പാ​​ട​​ത്തു​​നി​​ന്ന് ആ​​കെ 43,773 മെ​​ട്രി​​ക് ട​​ണ്‍ ക്രൂ​​ഡ് ഓ​​യി​​ൽ ഉ​​ത്പാ​​ദ​​നം രേ​​ഖ​​പ്പെ​​ടു​​ത്തി. 2024-25 ലെ ​​വാ​​ർ​​ഷി​​ക ഉ​​ൽ​​പാ​​ദ​​നം 32,787 മെ​​ട്രി​​ക് ട​​ണ്‍ ആ​​യി​​രു​​ന്നു.

രാ​​ജ​​സ്ഥാ​​ൻ ത​​ട​​ത്തി​​ലെ ബി​​ക്കാ​​നീ​​ർ-​​നാ​​ഗൗ​​ർ ഉ​​പ​​ത​​ട​​ത്തി​​ൽ സ്ഥി​​തി ചെ​​യ്യു​​ന്ന ബാ​​ഗേ​​വാ​​ല എ​​ണ്ണ​​പ്പാ​​ടം ഇ​​ന്ത്യ​​യി​​ലെ ചു​​രു​​ക്കം ചി​​ല തീ​​ര​​ദേ​​ശ എ​​ണ്ണ​​പ്പാ​​ട​​ങ്ങ​​ളി​​ൽ ഒ​​ന്നാ​​ണ്. താ​​ർ മ​​രു​​ഭൂ​​മി​​യി​​ലെ എ​​ണ്ണ​​പ്പാ​​ട​​ങ്ങ​​ളി​​ൽ കാ​​ണ​​പ്പെ​​ടു​​ന്ന വി​​സ്കോ​​സി​​റ്റി​​യു​​ള്ള ( ക​​ട്ടി​​യു​​ള്ള) എ​​ണ്ണ വേ​​ർ​​തി​​രി​​ച്ചെ​​ടു​​ക്കു​​ക എ​​ന്ന​​ത് വ​​ലി​​യ വെ​​ല്ലു​​വി​​ളി​​യാ​​ണ്. ഇ​​തി​​നാ​​യി ക​​ട്ടി​​യു​​ള്ള അ​​സം​​സ്കൃ​​ത എ​​ണ്ണ വേ​​ർ​​തി​​രി​​ച്ചെ​​ടു​​ക്കാ​​ൻ ഉ​​പ​​യോ​​ഗി​​ക്കു​​ന്ന സൈ​​ക്ലി​​ക് സ്റ്റീം ​​സ്റ്റി​​മു​​ലേ​​ഷ​​ൻ (സി​​എ​​സ്എ​​സ്) ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള അ​​ത്യാ​​ധു​​നി​​ക തെ​​ർ​​മ​​ൽ എ​​ൻ​​ഹാ​​ൻ​​സ്ഡ് ഓ​​യി​​ൽ റി​​ക്ക​​വ​​റി സാ​​ങ്കേ​​തി​​ക​​വി​​ദ്യ​​ക​​ൾ പ്ര​​യോ​​ഗി​​ച്ചാ​​ണ് ഉ​​ത്പാ​​ദ​​നം ഉ​​യ​​ർ​​ത്തി​​യ​​ത്.

ക​​ഴി​​ഞ്ഞ വ​​ർ​​ഷ​​ത്തെ അ​​പേ​​ക്ഷി​​ച്ച് 72 ശ​​ത​​മാ​​നം വ​​ർ​​ധ​​ന​​യോ​​ടെ 19 എ​​ണ്ണ​​ക്കി​​ണ​​റു​​ക​​ളി​​ൽ ക​​ന്പ​​നി സി​​എ​​സ്എ​​സ് പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ പൂ​​ർ​​ത്തി​​യാ​​ക്കി. ഈ ​​വ​​ർ​​ഷം 13 പു​​തി​​യ കി​​ണറുക​​ൾ കു​​ഴി​​ക്കു​​ക​​യും ചെ​​യ്തു. ക​​ഴി​​ഞ്ഞ വ​​ർ​​ഷം ഇത് ഒ​​ന്പ​​തെ​​ണ്ണ​​മാ​​യി​​രു​​ന്നു.

2017 മു​​ത​​ൽ ഓ​​യി​​ൽ ഇ​​ന്ത്യ ബാ​​ഗേ​​വാ​​ല പാ​​ട​​ത്ത് നി​​ന്ന് ക​​ടു​​പ്പ​​മേ​​റി​​യതും സാന്ദ്രത കൂടി യതുമായ അ​​സം​​സ്കൃ​​ത എ​​ണ്ണ ഉ​​ത്പാ​​ദി​​പ്പി​​ക്കു​​ന്നു​​ണ്ട്. 1991ലാ​​ണ് ഈ ​​പാ​​ടം ക​​ണ്ടെ​​ത്തി​​യ​​ത്. 200.26 ച​​തു​​ര​​ശ്ര കി​​ലോ​​മീ​​റ്റ​​റി​​ൽ വ്യാ​​പി​​ച്ചു​​കി​​ട​​ക്കു​​ന്ന ഈ ​​പാ​​ട​​ത്ത് നി​​ല​​വി​​ൽ 52 കി​​ണ​​റു​​ക​​ളു​​ണ്ട്, അ​​തി​​ൽ 33 എ​​ണ്ണം പ്ര​​വ​​ർ​​ത്ത​​ന​​ക്ഷ​​മ​​മാ​​ണ്. 2018ലാ​​ണ് ഓ​​യി​​ൽ ഇ​​ന്ത്യ പ​​രീ​​ക്ഷ​​ണാ​​ടി​​സ്ഥാ​​ന​​ത്തി​​ൽ സി​​എ​​സ്എ​​സ് സാ​​ങ്കേ​​തി​​ക വി​​ദ്യ ന​​ട​​പ്പി​​ലാ​​ക്കി​​യ​​ത്. ഈ ​​വി​​ദ്യ ഉ​​പ​​യോ​​ഗി​​ച്ചാ​​ണ് വ​​ൻ തോ​​തി​​ൽ ഈ ​​പാ​​ട​​ത്തു​​നി​​ന്നും അ​​സം​​സ്കൃ​​ത എ​​ണ്ണ ഉ​​ത്പാ​​ദി​​പ്പി​​ക്കു​​ന്ന​​ത്.

Latest News

Corehub Up